Latest News

ഉദുമയില്‍ കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ഉദുമ: ഉദുമ ബസ് സ്റ്റോപ്പിന് പിറക് വശത്തുളള ബില്‍ഡിംങ്ങിന് മുകളില്‍ കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കള്‍ നാട്ടുകാരുടെ കൈചൂടറിഞ്ഞു.വെളളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം.[www.malabarflash.com]

കഞ്ചാവിന് അടിമപ്പെട്ട യുവാക്കള്‍ ഈ കെട്ടിടത്തിന് മുകളില്‍ വെച്ച് സ്ഥിരമായി കഞ്ചാവ് അടിക്കാന്‍ എത്തുന്ന വിവരം അറിഞ്ഞ് നാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

കോട്ടിക്കുളം, ഉദുമ പടിഞ്ഞാര്‍, എരോല്‍, കളനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള യുവാക്കളാണ് ഇവിടെ കഞ്ചാവ് നുകരാന്‍ സ്ഥിരമായി എത്താറുളളത്. ഇതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

വെളളിയാഴ്ച വൈകുന്നേരം 7 മണിയോടെ ഇവര്‍ ഇവിടെ തമ്പടിച്ച വിവരമറിഞ്ഞ്  ഇരുപതോളം യുവാക്കള്‍ സ്ഥലത്തെത്തുകയും കഞ്ചാവ് വലിക്കാന്‍ എത്തിയവരെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. എരോല്‍ ഭാഗത്തുളള മൂന്ന് യുവാക്കളണ് കുടുങ്ങിയത്. ഇവരെ നന്നായി കൈകാര്യം ചെയ്ത ശേഷം താക്കീത് നല്‍കി വിട്ടയച്ചു.

ഉദുമ ടൗണിലെ ചില പെട്ടികടകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കൂടാതെ ബൈക്കുകളിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘവും ഉദുമയിലും പരിസര പ്രദേശങ്ങളിലും സജീവമാണ്.

ടൗണിലും ഉള്‍ഭാഗത്തുമുളള കെട്ടിടങ്ങള്‍ക്ക് മുകളിലും കാടുമൂടിയ പറമ്പുകളിലുമാണ് ഇവരുടെ താവളങ്ങള്‍.

കഴിഞ്ഞ ദിവസം നാലാംവാതുക്കല്‍ കൃഷി ഭവനിന് സമീപമുളള ഒരു കെട്ടിടത്തിന് മുകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ നാലാംവാതുക്കലിലെ ഒരു കൂട്ടം യുവാക്കള്‍ പിടികൂടി നന്നായി കൈകാര്യം ചെയ്യുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

കഞ്ചാവ് വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും നിലയ്ക്ക് നിര്‍ത്താന്‍ രംഗത്തിറങ്ങിയ യുവാക്കളുടെ കൂട്ടായ്മയ്ക്ക് നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.