Latest News

വന്‍ തുക നിക്ഷേപിച്ചവര്‍ കുടുങ്ങും; 13 ലക്ഷം പേരോട് ഉറവിടം തേടി


ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം വന്‍ തുക നിക്ഷേപിച്ചവരില്‍ നിന്നും ആദായനികുതി വകുപ്പ് വിശദീകരണം തേടി. 18 ലക്ഷം പേരുടെ അക്കൗണ്ടിലാണ് വന്‍ തുക നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 13 ലക്ഷം പേര്‍ക്കാണ് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. [www.malabarflash.com]

പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബര്‍ എട്ടിന് നോട്ട് നിരോധനം നടത്തിയതിന് ശേഷം നടത്തിയിട്ടുള്ള നിക്ഷേപങ്ങളാണ് ഇവ. 4.7 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ എത്തിയിരിക്കുന്നത്.
നിക്ഷേപകരുടെ ആസ്തി വിവരവും അവരുടെ നിക്ഷേപവും തമ്മിലുള്ള പൊരുത്തക്കേട് കണക്കിലെത്താണ് വിശദീകരണം തേടിയിരിക്കുന്നത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.