മുളിയാര്‍: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വനിതാ പഞ്ചായത്തംഗത്തിനെതിരെ അപവാദപ്രചരണം നടത്തിയ കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
സി പി എം ബ്രാഞ്ച് സെക്രട്ടറിയായ മുണ്ടപ്പള്ളം മുഹമ്മദലി (42), മല്ലത്തെ ചാല്‍ക്കര സിദ്ദിഖ് (30) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
യൂത്ത് ലീഗ് ജില്ലാവൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിന്റെ ഭാര്യയും മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ അനീസ മന്‍സൂര്‍ മല്ലത്തിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപമാനകരമായ പോസ്റ്റുകളിട്ടുവെന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

അനീസ ആദ്യം ജില്ലാപോലീസ് മേധാവിക്കാണ് പരാതി നല്‍കിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ എസ് പി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ സത്യമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ആദൂര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment