കാസര്‍കോട്: തളങ്കര സ്വദേശി മന്‍സൂറലിയെ കൊന്ന് 2,60,000 രൂപ കൊള്ളയടിച്ച കേസിലെ രണ്ടാംപ്രതി ബണ്ട്‌വാള്‍ കറുവപ്പാടി മിത്തനടുക്കയിലെ അബ്ദുല്‍ സലാമി (30)നെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി ഒമ്പത് വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
2,60,000 രൂപയില്‍ ഒരുലക്ഷത്തില്‍പരം രൂപ സലാമിനാണ് കിട്ടിയതെന്ന് പോലീസ് പറഞ്ഞു. ഉപ്പളയിലെ ജ്വല്ലറിയില്‍ നിന്നും രണ്ട് മാലയും ഒരു ബ്രേസ്‌ലെറ്റും വാങ്ങിയ പ്രതി ബാക്കി പണം ഉപയോഗിച്ചത് കൂടോത്രത്തിനാണെന്ന് പോലീസിന് വിവരം ലഭിച്ചു.
ഉപ്പളയിലെ ഒരു ജ്യോതിഷാലയത്തിന് മുന്നിലെത്തിയ വെള്ള വസ്ത്രം ധരിച്ച സ്വാമിക്ക് ആദ്യം 32,000 രൂപയും പിന്നീട് 12,000 രൂപയും നല്‍കിയെന്നാണ് സലാം പോലീസില്‍ പറയുന്നത്. മൊബൈലില്‍ വിളിച്ചാണ് സ്വാമിയോട് കാര്യങ്ങള്‍ പറഞ്ഞത്.
പോലീസിന് പ്രതികളെ കണ്ടെത്താതിരിക്കാന്‍ കൂടോത്രം ചെയ്യാനാണ് പണം നല്‍കിയതെന്ന് സലാം പോലീസിനോട് പറഞ്ഞു. കൂടോത്രം ചെയ്ത സ്വാമി തന്നെ കേസില്‍ കുടുങ്ങുന്ന സ്ഥിതിയാണിപ്പോള്‍. സ്വാമിയെ അന്വേഷിച്ചുവരുന്നതായി സി.ഐ വി.വി മനോജ് പറഞ്ഞു.
കര്‍ണാടക സ്വദേശിയാണ് സ്വാമിയെന്നാണ് സംശയിക്കുന്നത്. മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. കേസിലെ ഒന്നാംപ്രതി തമിഴ്‌നാട് സ്വദേശിയും ബായാര്‍ പൊന്നങ്കളയിലെ താമസക്കാരനുമായ അഷ്‌റഫിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

No comments:
Post a Comment