Latest News

ലോകത്തെ ഏറ്റവും പഴക്കമുള്ള 'ഇമോജി' കണ്ടത്തെി


ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള 'ഇമോജി' കണ്ടത്തെിയതായി ശാസ്ത്രജ്ഞര്‍. 1635ലെ ഒരു നിയമരേഖയിലാണ് 'സ്‌മൈലി' വരച്ചുചേര്‍ത്തിരിക്കുന്നത്. സ്ലോവാക്യക്കടുത്തുള്ള ഗ്രാമത്തില്‍ താമസിച്ചിരുന്ന അഭിഭാഷകന്‍ മുനിസിപ്പല്‍ പ്രമാണങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെ തന്റെ ഒപ്പിന്റെ കൂടെ 'ഇമോജി' വരച്ചുചേര്‍ക്കുകയായിരുന്നു. [www.malabarflash.com]

ഒരു വട്ടത്തിനുള്ളില്‍ രണ്ടു കുത്തുകളും വരയുമുള്ള ചിത്രത്തെയാണ് ഗവേഷകര്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള 'ഇമോജി'യായി കണക്കാക്കിയിരിക്കുന്നത്. നേരത്തേ 1648ല്‍ ഇംഗ്‌ളണ്ടിലെ റോബര്‍ട്ട് ഹെറിക്കിന്റെ 'ടു ഫോര്‍ച്യൂണ്‍' എന്ന കവിതയില്‍ വരച്ചുചേര്‍ത്ത 'സ്‌മൈലി' ഏറ്റവും പഴക്കമുള്ള ഇമോജിയായി കരുതിയിരുന്നു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.