കൊല്ലം: അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ സ്വദേശി അനീഷ് ആണ് മരിച്ചത്. ഈ മാസം 14നായിരുന്നു സംഭവം. [malabarflash.com]
പ്രണയ ദിനത്തില്‍ അഴിക്കല്‍ ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു അഞ്ചംഗ സംഘം അക്രമിച്ചത്. ശാരീരികമായി ഉപദ്രവിച്ചശേഷം ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മുഖ്യപ്രതി ധനുഷ്്, അഴീക്കല്‍ സ്വദേശി അഭിലാഷ്, ബിനു എന്നിവരെ കൊല്ലം ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment