Latest News

പാലക്കാട് നാലാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍


പാലക്കാട്: പാലക്കാട് നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാളയാറിന് സമീപം അട്ടപ്പളത്താണ് സംഭവം. അട്ടപ്പളം എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശരണ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. [malabarflash.com]

ഒന്നരമാസം മുമ്പ് ഇതേസ്ഥലത്ത് ശരണ്യയുടെ സഹോദരിയെയും സമാനസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവ ദിവസം വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി മരിച്ച നാലാം ക്ലാസുകാരി നേരത്തേ മൊഴി നല്‍കിയിരുന്നു.

രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഞായറാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.