ബംഗളൂരു: നഗരത്തിനു സമീപം ബി.ജെ.പി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിത്തങ്ങനഹളളി വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് പ്രസാദ് (38) ആണ് കൊല്ലപ്പെട്ടത്. [www.malabarflash.com]
ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ്, കിതഗണഹള്ളി വാസു എന്നാണ് അറിയപ്പെടുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെ ഹുസൂര്‍ റോഡിലാണ് മൃതദേഹം കണ്ടത്. ആരോ മൊബൈലില്‍ വിളിച്ചതിനെ തുടര്‍ന്ന് അഞ്ചുമണിക്ക് വീട്ടില്‍ നിന്നും കാറില്‍ പുറത്തിറങ്ങിയതാണെന്ന് ബന്ധുക്കള്‍ മൊഴിനല്‍കി.
ഹൈവേ പട്രോളിങ് സംഘമാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിട്ടു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment