Latest News

മത്സ്യത്തൊഴിലാളികളുടെ പദ്ധതികള്‍ക്ക് തീരദേശ പരിപാലന നിയമത്തില്‍ ഇളവ് ലഭിക്കും

കോട്ടിക്കുളം: മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ഭവനപദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ തീരപരിപാലന നിയമത്തില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചതായും കേന്ദ്രം ഈ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു.

കോട്ടിക്കുളം മത്സ്യഗ്രാമം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. സംയോജിത മത്സ്യഗ്രാമപദ്ധതി പ്രകാരം ജില്ലയില്‍ 34 കോടി രൂപയുടെ വിവിധ വികസനപദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതില്‍ 6 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കി പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. കോട്ടിക്കുളം മത്സ്യഗ്രാമത്തില്‍ 2.07 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 1.30 കോടിയുടെ കുടിവെളള പദ്ധതി, 37.50 ലക്ഷം രൂപയുടെ വ്യക്തിഗത ടോയ്‌ലറ്റുകള്‍, 14 ലക്ഷം രൂപയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍, 25 ലക്ഷം രൂപയുടെ ലൈബ്രറി നിര്‍മ്മാണം എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

തൃക്കണ്ണാട് ക്ഷേത്രസമീപത്ത് നടന്ന ചടങ്ങില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമുഹാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, അഡ്വ. യു.എസ് ബാലന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാവിത്രി ചന്ദ്രശേഖരന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാരായ പ്രമീള കെ.എന്‍, അബ്ബാസ് അലി ആസിഫ്,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. സന്തോഷ്, ആര്‍ ശോഭ, പ്രഭാകരന്‍ വിവിധ സംഘടനാ പാര്‍ട്ടി പ്രതിനിധികളായ കെ. ഗോപാലന്‍ ഹമീദ് മാങ്ങാട്, ഗീതാഗോവിന്ദന്‍, ക്ഷേത്രസമിതി പ്രഡിസണ്ട്മാരായ ജി. വിജയന്‍, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തീരദേശവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് നഗരസഭയിലെ ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പുനരുദ്ധാരണ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനവും ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു നിര്‍വ്വഹിച്ചു. 

പദ്ധതിക്ക് 1.39 കോടി രൂപയാണ് നീക്കിവെച്ചിട്ടുളളത്. പദ്ധതിയുടെ ഭാഗമായി 462.48 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഇരുനില അക്കാഡമിക് ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഒരു ക്ലാസ്സ് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, സയന്‍സ് ലാബ്, എന്നിവയും മുകളിലത്തെ നിലയില്‍ രണ്ട് ക്ലാസ്സ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം സ്റ്റേജ്, മഴവെളളസംഭരണി, ഹൈമാസ്റ്റ് ലൈറ്റ്, ലാന്റ് സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌ക്കരണ യൂണിറ്റ് , ഒരു ഫിഷ്‌പോണ്ട് എന്നിവയും നിര്‍മ്മിക്കും. സ്‌കൂളിനാവശ്യമായ ലാബ് ഉപകരണങ്ങളും, കായിക ഉപകരണങ്ങളും, മറ്റുപകരണങ്ങളും , ഫര്‍ണ്ണിച്ചറുകളും വാങ്ങുന്നതിനുംഫണ്ട് നീക്കി വെച്ചിട്ടുണ്ട്. 

മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍ 1.14 കോടി രൂപ ചിലവില്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ മുട്ടം ബംഗര റോഡും 17-ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ബംഗര ബേരിക്ക മസ്ജിദ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.