തൃക്കരിപ്പൂർ: പഞ്ചായത്ത് അസി. സെക്രട്ടറിയായ ആലപ്പുഴ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പടന്ന പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചേർത്തല പരത്തിപ്പറന്പ് പി.ടി.ജോണിനെയാണ് (52) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
എൻമകജെ പഞ്ചായത്തിലായിരുന്ന ജോണ് തിങ്കളാഴ്ചയാണ് പടന്നയിൽ അസിസ്റ്റന്റ് സെക്രട്ടറിയായി ചുമതലയേറ്റത്. സെക്രട്ടറി ഒാഫീസിൽ എത്താത്തതിനെ തുടർന്നു ജീവനക്കാർ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയനിലയിലായിരുന്നു.
ജനാല തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്നതായി കണ്ടത്. തുടർന്ന് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ചേർന്ന് പോലീസിന്റെ സഹായത്തോടെയാണ് വാതിൽ തുറന്നത്.
ജനാല തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്നതായി കണ്ടത്. തുടർന്ന് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ചേർന്ന് പോലീസിന്റെ സഹായത്തോടെയാണ് വാതിൽ തുറന്നത്.
ചൊവ്വാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണത്തിന്റെതാണെന്നു കരുതുന്ന അവശിഷ്ടങ്ങളും മറ്റും കട്ടിലിന് സമീപം ഉണ്ടായിരുന്നു.ബുധനാഴ്ച പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും.
ഭാര്യ: ഡോ. സുജ(ഹോമിയോ മെഡിക്കൽ ഓഫീസർ വൈക്കം ). മക്കൾ: ക്രിസ്(എൻജിനീയറിംഗ് ട്രെയിനർ, ഏഴിമല നാവിക അക്കാദമി),കെയിൻസ്(ബിരുദ വിദ്യാർഥി), കെസിയ(ഒന്പതാംക്ലാസ് വിദ്യാർഥിനി).
സഹോദരങ്ങൾ: പി.ടി. മേരിക്കുട്ടി(അധ്യാപിക, തൈക്കാട്ടുശേരി എൽപി സ്കൂൾ), റീത്തമ്മ(മാന്നാർ), ജോളി(അധ്യാപകൻ, ഐടിഐ കായംകുളം), പരേതരായ ബേബി, ജോയ്. പരേതരായ പി.എസ്. തോമസ്- പി.ടി. അന്നമ്മദന്പതികളുടെ മകനാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment