മട്ടന്നൂര്‍: കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദിനുമായ റിയാസ് മുസ്‌ല്യാരെ കൊല ചെയ്ത സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തി.[www.malabarflash.com]
റിയാസ് മുസ്‌ല്യാരുടെ പിതാവ് സല്‍മാനും കുടുംബങ്ങളുമാണ് സുന്നി നേതാക്കള്‍കൊപ്പം ബുധനാഴ്ച മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.
റിയാസ് മുസ്‌ല്യാരുടെ പിതാവിനൊപ്പം റിയാസിന്റെ ഒരു വയസ്സുള്ള മകള്‍ ശബീബയും അദ്ദേഹത്തിന്റെ ഭാര്യ പിതാവ് ഇബ്രാഹിം, ഭാര്യമാതാവ് ഖൈറുനിസ എന്നിവരുമുണ്ടായിരുന്നു. സുന്നി നേതാക്കളായ കൂര്‍ഗ് ജില്ലാ സംയുക്ത ഖാസി മഹ്മൂദ് മുസ്ലിയാര്‍ എടപ്പലം, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, എസ് എസ് എഫ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ട് പിഎ ഇസ്മാഈല്‍ സഖാഫി എന്നിവരോടൊപ്പമാണ് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്.
മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ സംഘം അന്വോഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം കൈമാറി. രാഷ്ട്രീയ-ജാതി-മത വിത്യാസങ്ങളില്ലാതെ എല്ലാവരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് റിയാസ് മുസ്‌ല്യാരെന്നും അദ്ദേഹം ഇല്ലാതായതോടെ ഒരു പാവപ്പെട്ട കുടുംബത്തിന്റെ താങ്ങും തണലുമാണ് നഷ്ടപ്പെട്ടതെന്നും സുന്നി നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
സംഭവവുമായി അന്വോഷണം നടത്താന്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഡോ ശ്രീനിവാസനെ നിയോഗിച്ചതും അധികം വൈകാതെ തന്നെ കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ വേണ്ടതു ചെയ്യാമെന്നും മുഖ്യമന്ത്രി കുടുംബത്തോട് പറഞ്ഞു. റിയാസ് മുസ്‌ല്യാരുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പച്ചു.
ഇ പി ജയരാജന്‍ എം എല്‍ എ, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment