തൃശൂര്‍: മാനവികത ഉയര്‍ത്തി പിടിക്കാന്‍ മുന്നില്‍ നിന്ന പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]
സമസ്ത ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ജീവന്‍ പോലും അപകടപ്പെടുത്തുമെന്ന തരത്തിലുള്ള ഫാസിസ്റ്റ് ഭീഷണി പ്രതിഷേധാര്‍ഹമാണെന്ന് കാന്തപുരം പറഞ്ഞു. എല്ലാ മേഖലകളിലും വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സുന്നികള്‍ ഐക്യപ്പെടണമെന്ന് കാന്തപുരം ആഹ്വാനം ചെയ്തു. അരോപണങ്ങളുന്നയിക്കുന്നതും മറ്റുള്ളവരെ അവഹേളിക്കുന്നതും ഞങ്ങളുടെ വഴിയല്ല. മനുഷ്യരുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുന്നത് ഇസ്‌ലാമിന്റെ മാര്‍ഗ്ഗവുമല്ല. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ വഴിയിലൂടെ ഐക്യപ്പെടാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
രാവിലെ മുതല്‍ തന്നെ താജുല്‍ ഉലമ നഗര്‍ ലക്ഷ്യമിട്ട് ജനപ്രവാഹം തുടങ്ങിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകരെത്തി. സംഘാടകരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചുള്ള ജനപ്രവാഹത്തില്‍ താജുല്‍ ഉലമാനഗര്‍ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പ് മുട്ടി. മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ളതിനാല്‍ സമ്മേളന നഗരിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍ അലി അബ്ദുല്ല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കര്‍ണ്ണാടക പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി എം ഇബ്രാഹിം സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി എന്നിവരും സമാപനസമ്മേളനത്തില്‍ പ്രസംഗിച്ചു. മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണനും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതിനിധി സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കി. സമസ്തയുടെ പുതിയ ഭാരവാഹികളെയും മുശാവറ അംഗങ്ങളുടെയും പേര് വിവരങ്ങള്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു.
പള്ളി ദര്‍സുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍, അറബിക്‌കോളജുകള്‍ എന്നിവ സ്ഥാപിച്ച് സമസ്ത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂര്‍ താജുല്‍ ഉലമ നഗറില്‍ സമസ്ത ഉലമ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ജീവന്‍ പോലും അപകടപ്പെടുത്തുമെന്ന തരത്തിലുള്ള ഫാസിസ്റ്റ് ഭീഷണി പ്രതിഷേധാര്‍ഹമാണെന്ന് കാന്തപുരം പറഞ്ഞു. എല്ലാ മേഖലകളിലും വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സുന്നികള്‍ ഐക്യപ്പെടണമെന്ന് കാന്തപുരം ആഹ്വാനം ചെയ്തു. അരോപണങ്ങളുന്നയിക്കുന്നതും മറ്റുള്ളവരെ അവഹേളിക്കുന്നതും ഞങ്ങളുടെ വഴിയല്ല. മനുഷ്യരുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുന്നത് ഇസ്‌ലാമിന്റെ മാര്‍ഗ്ഗവുമല്ല. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ വഴിയിലൂടെ ഐക്യപ്പെടാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
രാവിലെ മുതല്‍ തന്നെ താജുല്‍ ഉലമ നഗര്‍ ലക്ഷ്യമിട്ട് ജനപ്രവാഹം തുടങ്ങിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകരെത്തി. സംഘാടകരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചുള്ള ജനപ്രവാഹത്തില്‍ താജുല്‍ ഉലമാനഗര്‍ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പ് മുട്ടി. മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ളതിനാല്‍ സമ്മേളന നഗരിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍ അലി അബ്ദുല്ല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കര്‍ണ്ണാടക പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി എം ഇബ്രാഹിം സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി എന്നിവരും സമാപനസമ്മേളനത്തില്‍ പ്രസംഗിച്ചു. മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണനും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതിനിധി സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കി. സമസ്തയുടെ പുതിയ ഭാരവാഹികളെയും മുശാവറ അംഗങ്ങളുടെയും പേര് വിവരങ്ങള്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment