ഉപ്പള: ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആലംപാടി സ്വദേശി മരിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. ആലംപാടിയിലെ ഖാസി അബ്ദുല്ല- ഉമ്മു ഹലീമ ദമ്പതികളുടെ മകന്‍ റസാഖ് (33) ആണ് മരിച്ചത്.[www.malabarflash.com]
ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന്റെ മുന്നോടിയായി പര്‍ച്ചേസിംഗിനായി കുടുംബാംഗങ്ങളോടൊപ്പം മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ റസാഖിന്റെ ഭാര്യ മിസിരിയ (23), മക്കളായ ഹയാന്‍ (നാല് വയസ്), ഹാനി (രണ്ട് വയസ്), ജ്യേഷ്ഠന്‍ അബൂബക്കറിന്റെ ഭാര്യ മഹ് ഷൂഖ (26), മറ്റൊരു ജ്യേഷ്ഠന്‍ അബ്ദുര്‍ റഹ് മാന്റെ മകള്‍ അന്‍ഷിദ (20) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ മഹ്ഷൂഖയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹ്ഷൂഖ ഒഴികെ എല്ലാവരും ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
അബ്ദുര്‍ റഹ് മാന്‍, ഉമ്മര്‍, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, അഷ്‌റഫ്, ഹസൈനാര്‍, അഹ് മദ്, അബൂബക്കര്‍, അസീസ്, ബീഫാത്തിമ, ആയിഷ എന്നിവര്‍ സഹോദരങ്ങളാണ്.
കോഴിക്കോട്ടുനിന്നും ഹരിയാനയിലേക്ക്‌പോവുകയായിരുന്ന കസ്റ്റംസ് ഓഫീസര്‍ വിപിന്‍ യാദവ് സഞ്ചരിച്ച എച്ച് ആര്‍ 19 ജി 8330 വോക്‌സ് വാഗണ്‍ കാര്‍ മഞ്ചേശ്വരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന റസാഖ് സഞ്ചരിച്ച കെ എല്‍ 14 പി 4101 നമ്പര്‍ ഷിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും റസാഖ് മരിച്ചിരുന്നു.
ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും റസാഖ് മരിച്ചിരുന്നു.
സൗദിയില്‍ ജോലി ചെയ്യുന്ന റസാഖ് മാസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ അസീസിന്റെ വിവാഹത്തിനായി നാട്ടിലെത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment