കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും മുഹിയുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായ കുടക് കൊട്ടമുടി സ്വദേശി റിയാസ് മുസ്‌ല്യാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.[www.malabarflash.com]
കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയമിച്ചത്. മുന്‍ കാസര്‍കോട് എസ് പിയും, നിലവില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയുമായ ഡോ. എ ശ്രീനിവാസായിരിക്കും അന്വേഷണ സംഘത്തെ നയിക്കുക.
മാനന്തവാടി ജോയിന്റ് എസ് പി ജയ്‌ദേവ് ജി, മലപ്പുറം ഡി ഡി ആര്‍ ബി ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ പി കെ സുധാകരന്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment