Latest News

റിയാസ് മുസ്‌ല്യാരുടെ ശരീരത്തില്‍ 28 വെട്ടുകള്‍; മാരകമായത് മൂന്നെണ്ണം, മൃതദേഹം കൊട്ടമുടി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി

പരിയാരം/കുടക്: കൊല്ലപ്പെട്ട മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരുടെ ശരീരത്തില്‍ 28 വെട്ടുകള്‍. ഇതില്‍ മൂന്നെണ്ണം മാരകമാണ്.[www.malabarflash.com]

നെഞ്ചത്തുള്ള രണ്ട് വെട്ടാണ് മാരകമായിട്ടുള്ളത്. കൂടാതെ തലയില്‍ ഇടതുഭാഗത്തുള്ള വെട്ടും ആഴത്തിലുള്ളതാണ്. മറ്റുള്ളവ ചെറിയ ചെറിയ മുറിവുകളാണ്. ഒരേ രീതിയിലുള്ള ആയുധമാണ് ഉപയോഗിച്ചിട്ടുള്ളത്. കുത്തിയത് ഒരാള്‍ തന്നെയാവാനും സാധ്യതയുണ്ടെന്നാണ് പോലീസ് നിരീക്ഷണം. 

പള്ളിയോട് ചേര്‍ന്ന മുറിയില്‍ നിന്നും പുലര്‍ച്ചെ ഒരു മണിക്ക് മയ്യത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ട് മണിയോടെ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രാവിലെ ആദൂര്‍ സി.ഐ. സിബിതോമസ് പരിയാരത്ത് എത്തിയാണ് ഇന്‍ക്വസ്റ്റ് ചെയ്തത്. 12 മണിയോടെ മയ്യത്ത് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മയ്യിത്ത് കുടക് കൊട്ടമുടിയിലേക്ക് കൊണ്ടുപോയി കൊട്ടമുടിജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. 

എസ് വൈ എസ് കാസര്‍കോട് ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദു ലത്തീഫ് സഅദി പഴശ്ശി, കുടക് സംയുക്ത ജമാഅത്ത് നാഇബ് ഖാസി മഹ് മൂദ് മുസ്ലിയാര്‍ എടപ്പലം, ഹുസൈന്‍ സഖാഫി എരുമാട് തുടങ്ങിയ പ്രമുഖരടക്കം നൂറുകണക്കിന് പേര്‍ മയ്യിത്ത് നിസ്‌കാരത്തില്‍ സംബന്ധിച്ചു.

ടി.എ.സുലൈമാന്റെയും പരേതയായ ഹലീമയുടെയും മകനായ റിയാസ് മുസ്‌ലിയാര്‍ എട്ടു വര്‍ഷത്തോളമായി ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സയ്യിദ. മകള്‍: ഷബീബ. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുല്‍റഹ്മാന്‍, ഹമീദ്, സമീറ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.