Latest News

ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി: അഞ്ചുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം.[www.malabarflash.com] 

മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ തയ്യാറാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.

പടക്കശാല ഉടമകളായ മഷേന്ദ്രന്‍, ശക്തിഷണ്‍മുഖം എന്നിവര്‍ക്കെതിരെ കേസെടുത്തു. മഷേന്ദ്രന്‍ പോലീസില്‍ കീഴടങ്ങി. പരിക്കേറ്റയാള്‍ ശിവകാശി സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.