ചെറുവത്തൂര്‍: ചെറുവത്തൂര്‍-മംഗളൂരു പാതയില്‍ വൈദ്യുതത്തീവണ്ടിയുടെ പരീക്ഷണയോട്ടം വിജയം. ഇതോടെ ഷൊറണൂര്‍-മംഗളൂരു പാത വൈദ്യുതി വണ്ടികള്‍ ഓടാന്‍ സജ്ജമായി.[www.malabarflash.com]
കാസര്‍കോട് ജില്ലയില്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ ഉപ്പള വൈദ്യുതി സബ്‌സ്റ്റേഷന്‍കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ വൈദ്യുതീകരിച്ച പാതയിലൂടെ രണ്ടുമാസത്തിനകം മുഴുവന്‍ വണ്ടികളും ഓടിത്തുടങ്ങും.
മംഗളുരുവില്‍നിന്ന് പുറപ്പെട്ട സുരക്ഷാപരിശോധനാവണ്ടി ശനിയാഴ്ച വൈകുന്നേരം നാലോടെ ചെറുവത്തൂരിലെത്തി. ചെറുവത്തൂര്‍ വൈദ്യുതി സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ചെയ്തശേഷം 5.50-ന് മംഗളൂരുവിലേക്ക് വേഗത്തില്‍ വണ്ടിയോടിച്ച് പരിശോധിച്ചു.

ദക്ഷിണമേഖല സര്‍ക്കിള്‍ ചീഫ് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കെ.എ.മനോഹരന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണയോട്ടം.
'ഡബ്ല്യു.ജി. 7 ത്രീ ഫെയ്‌സ്' സീരീസില്‍പ്പെട്ട അത്യാധുനിക എന്‍ജിനാണ് അഞ്ചു ബോഗികള്‍ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തിയത്. 2016 ഏപ്രിലില്‍ കല്ലായി മുതല്‍ ചെറുവത്തൂര്‍ വരെയുള്ള വൈദ്യുതീകരിച്ച റെയില്‍പ്പാത കമ്മീഷന്‍ ചെയ്തിരുന്നു.
ചെറുവത്തൂര്‍, ഉപ്പള വൈദ്യുതി സബ്‌സ്റ്റേഷനുകളുടെ നിര്‍മാണം അന്ന് പൂര്‍ത്തിയായിരുന്നില്ല. ഇതില്‍ ശനിയാഴ്ച കമ്മീഷന്‍ചെയ്ത ചെറുവത്തൂര്‍ സബ്‌സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതിയുപയോഗിച്ചാണ് മംഗളൂരുവരെ പരീക്ഷണയോട്ടം നടത്തിയത്.
ഉപ്പള സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കണ്ണൂരിലെ സബ്‌സ്റ്റേഷനിലെ വൈദ്യുതിയുപയോഗിച്ച് ചെറുവത്തൂര്‍വരെയും ചെറുവത്തൂരിലെ വൈദ്യുതി ഉപയോഗിച്ച് മംഗളുരുവരെയും വണ്ടികളോടും. വൈദ്യുതി എന്‍ജിന്‍ ഓടിക്കാന്‍ കോഴിക്കോട്, മംഗളൂരു ഡിപ്പോകളിലെ ഭൂരിഭാഗം ലോക്കോപൈലറ്റുമാര്‍ക്കും പരിശീലനം നല്‍കി.
ഓട്ടത്തിനുമുമ്പായി ചെറുവത്തൂര്‍ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ പൂജ നടത്തി. സേഫ്റ്റി കമ്മീഷണര്‍, പാലക്കാട് ഡി.ആര്‍.എം. നരേഷ് ലാല്‍വാനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എന്നാല്‍ എം.പി., എം.എല്‍.എ, ത്രിതലപഞ്ചായത്ത് തലവന്‍മാര്‍ തുടങ്ങിയവരെ പരിപാടിയിലേക്ക് ക്ഷണിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment