കാസര്‍കോട്: മദ്രസാധ്യാപകന്‍ പഴയചൂരിയിലെ റിയാസ് മുസ്‌ല്യാരെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അജേഷിന്റെ വീട്ടില്‍ നിന്ന് ചോര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. [www.malabarflash.com]
അലക്കാനിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് ചോര പുരണ്ട ഷര്‍ട്ടും ഡബിള്‍ മുണ്ടും പൊലീസ് കണ്ടെടുത്തത്. ഇത് ശാസ്ത്രീയ പരിശോധനക്ക് അയച്ചു കൊുക്കും. കോടതിയുടെ അനുമതിയോടെയായിരിക്കും പരിശോധനക്കയക്കുക. മദ്രസാധ്യാപകന്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നെടുത്ത രക്തസാമ്പിളും മുണ്ടില്‍ നിന്ന് ലഭിച്ച രക്തസാമ്പിളും ഒന്നു തന്നെയാണോയെന്ന് തിരിച്ചറിയാനാണ് പരിശോധന.
കൊലക്കുപയോഗിച്ച കത്തി കണ്ണൂരിലെ പോലീസ് സര്‍ജന്‍ ആദ്യം പരിശോധിക്കും. ഇതേ കത്തി ഉപയോഗിച്ച് ഉണ്ടായ മുറിവാണോ മദ്രസാധ്യാപകന്റെ ശരീരത്തിലുണ്ടായതെന്ന് അറിയാനാണിത്. പിന്നീട് കത്തി ഫോറന്‍സിക് പരിശോധനക്കയക്കും. രക്തസാമ്പിള്‍ ശേഖരിക്കാനാണിത്.
കേസിലെ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25)എന്നിവരെ കാഞ്ഞങ്ങാട് സബ്ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment