Latest News

അക്ഷരമധുരം സമ്മാനിച്ച സ്‌കൂളിന്റെ പൂമുഖത്ത് വീണ്ടും ഓര്‍മകള്‍പൂത്തു

ഉദുമ: അക്ഷരമധുരം സമ്മാനിച്ച സ്‌കൂളിന്റെ പൂമുഖത്ത് വീണ്ടും ഓര്‍മകള്‍പൂത്തു. 65 വര്‍ഷം പിന്നിട്ട ബാര ഗവ. യു.പി. സ്‌കൂളിന്റെ മുറ്റത്ത് ഞായറാഴ്ച പഴയ സഹപാഠികള്‍ ഒത്തുകൂടിയപ്പോള്‍ അവരുടെ മനസ്സില്‍ സ്‌കൂളിനെ ഉന്നതിയിലെത്തിക്കാനുള്ള ചിന്തയായിരുന്നു. [www.malabarflash.com]

ഏപ്രില്‍ രണ്ടാംവാരം വിദ്യാലയ വികസന സെമിനാര്‍ നടത്താനും സമഗ്രവികസനത്തിന് കര്‍മപദ്ധതി തയ്യാറാക്കാനും കൂട്ടായ്മ തീരുമാനിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി യോഗം ഉദ്ഘാടനംചെയ്തു.

പി.ടി.എ. പ്രസിഡന്റ് രത്‌നാകരന്‍ തൊട്ടിയില്‍ അധ്യക്ഷതവഹിച്ചു. 1968 മുതല്‍ 75 വരെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായിരുന്ന എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു.

ഉദുമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി.സന്തോഷ്‌കുമാര്‍, റിട്ട. പ്രഥമാധ്യാപകന്‍ ബാബു, വി.ആര്‍.പ്രദീപ്, പി.ടി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: അംബികാസുതന്‍ മാങ്ങാട് (ചെയ.), പ്രൊഫ. ഇ.കുഞ്ഞിക്കൃഷ്ണന്‍, കുഞ്ഞിക്കൃഷ്ണന്‍ നായര്‍ ഞെക്ലി, പുരുഷോത്തമന്‍ മുല്ലച്ചേരി, കുഞ്ഞിരാമന്‍ വെടിക്കുന്ന് (വൈസ് ചെയ.), പ്രവീണ്‍ കോടോത്ത് ആലക്കുഴി (ജന. കണ്‍.), സനല്‍ പി.വെടിക്കുന്ന് (ജോ. കണ്‍.).

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.