Latest News

ഹജ്ജ് നറുക്കെടുപ്പ്; 367 പേർക്ക് അവസരം

കൊണ്ടോട്ടി: നറുക്കെടുപ്പിലൂടെ സംസ്ഥാനത്തുനിന്ന് 367 പേർക്ക് ഹജ്ജിന് അവസരംലഭിച്ചു. നാലാം വർഷക്കാരിൽനിന്നാണ് 367 പേരെ തിരഞ്ഞെടുത്തത്.[www.malabarflash.com]

70 വയസ്സ് കഴിഞ്ഞവർക്കും അഞ്ചാംവർഷക്കാർക്കുമായി 10830 പേർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിച്ചിരുന്നു. 70 വയസ്സ്‌ കഴിഞ്ഞവരുടെ വിഭാഗത്തിൽ 1740 പേർക്കും അഞ്ചാംവർഷക്കാരുടെ വിഭാഗത്തിൽ 9090 പേർക്കുമാണ് നേരിട്ട് അവസരംലഭിച്ചത്. 

93 കുട്ടികളടക്കം സംസ്ഥാനത്തുനിന്ന് മൊത്തം 95235 അപേക്ഷകരാണുള്ളത്. ഇതിൽ 11197 പേർക്ക് അവസരംലഭിച്ചു.

കാത്തിരിപ്പുപട്ടിക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.keralahajcommittee.org


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.