മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ പുതിയോത്ത് താഴത്ത് പാർവതിയമ്മയുടെ പ്രാർത്ഥന ഫലം കണ്ടു. പാർവതിക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകുന്ന പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റെടുത്തു.[www.malabarflash.com]
യൂത്ത് ലീഗ് കാരശേരി വാർഡ് കമ്മറ്റിയാണ് ഈ അമ്മയുടേയും മകളുടേയും ദുരിതാവസ്ഥ കണ്ട് വീട് നിർമ്മാണത്തിനായി മുന്നോട്ട് വന്നത്. ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിച്ച് നൽകുക.
വീടെന്ന് പറയാനാവാത്ത ഈ ഓലപ്പുരക്കുള്ളിൽ വർഷങ്ങളായി തന്റെ പ്ലസ് വണ്ണിന് പഠിക്കുന്ന മകൾക്കൊപ്പം ഭീതിയോടെ കഴിയുന്ന പാർവതിയുടെ ദുരിത ജീവിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
വാതിൽ പോലുമില്ലാത്ത ഈ കൂരയിലാണ് ഈ അമ്മ തന്റെ മകളെയുമായി ഭയത്തോടെ കഴിഞ്ഞിരുന്നത്. പാർവതിയുടെ വീട്ടിലെത്തി യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം വീടു നിർമ്മാണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. നിസാം കാരശേരി അധ്യക്ഷത വഹിച്ചു. അബു സുഫിയാൻ, വി.പി ഷഫീഖ്, ഹിദാഷ് പറശ്ശേരി, കെ. ജുനൈദ്, മുട്ടാത്ത് മുസ്തഫ, ഇ.കെ. നാസർ, വി.പി അനീസ്, ഇ.കെ. സാബിത്ത്, കെ.പി. മസൂർ എന്നിവർ പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment