കൊച്ചി: യുകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും ശിക്ഷ. അയ്യന്പുഴ സ്വദേശി പ്രകാശനെ (52) ആണ് എറണാകുളം അഡീഷണൽ സെഷൻസ് കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.[www.malabarflash.com]
ഇതിന് പുറമെ പോക്സോ ആക്ടിലെ രണ്ട് വകുപ്പുകൾ പ്രകാരം ഏഴ് വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015 ഏപ്രിൽ 28 നാണ് കേസിനാസ്പദമായ സംഭവം. അമ്മ അയൽവീട്ടിൽ നോക്കാൻ ഏൽപിച്ചുപോയ കുട്ടിയാണ് പീഡനത്തിനിരയായത്.
കൂടുതൽ നഷ്ട പരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിയെ സമീപിക്കാൻ കോടതി ഉത്തരവുണ്ട്. അയ്യന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാലടി പോലീസാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
കൂടുതൽ നഷ്ട പരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിയെ സമീപിക്കാൻ കോടതി ഉത്തരവുണ്ട്. അയ്യന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാലടി പോലീസാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment