കാസര്‍കോട്: വര്‍ധിക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്‌ഐ ചൊവ്വാഴ്ച വൈകിട്ട് നാലിന് പള്ളിക്കര ബീച്ചില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കും.[www.malabarflash.com]
കൊച്ചി മറൈന്‍ ഡ്രൈവിലെ നടപ്പാതയിലൂടെ സഞ്ചരിച്ചവരെയും ഒന്നിച്ചിരുന്നവരെയും ശിവസേനക്കാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സ്‌നേഹസംഗമം നടത്തുന്നത്.
ദമ്പതികള്‍ക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്തത്ര രീതിയില്‍ സദാചാര ഗുണ്ടായിസം നാട്ടില്‍ വളരുന്നുണ്ട്. സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്‌നേഹസംഗമം സംഘടിപ്പിക്കുന്നത്.
സംഗമത്തില്‍ മുഴുവന്‍ പുരോഗമന വാദികളും പങ്കാളികളാവണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment