ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് റാഫി എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി ഖുര്‍ആന്‍ പഠിതാക്കള്‍ക്കിടയില്‍ വിസ്മയമായി.[www.malabarflash.com]
സാധാരണ നിലയില്‍ മൂന്നോ നാലോ വര്‍ഷമെടുത്ത് അഭ്യസിക്കുന്ന പാഠങ്ങളാണ് മുഹമ്മദ് റാഫി കുറഞ്ഞ മാസം കൊണ്ട് സ്‌കൂള്‍ പഠനത്തോടൊപ്പമാണ് പൂര്‍ത്തിയാക്കിയത്. 12 വയസ്സുകാരനായ മുഹമ്മദ് റാഫി ബൊള്‍മാറിലെ ഉമറുല്‍ ഫാറൂഖ് ജമീല ദമ്പതികളുടെ മകനാണ്. നാട്ടില്‍ മദ്രസയില്‍ നിന്നു പഠിച്ച പ്രാരംഭ അറിവ് മാത്രമാണ് ഖുര്‍ആന്‍ സംബന്ധമായി ഉണ്ടായിരുന്നത്.
നല്ല ഓര്‍മ്മ ശക്തിയും കഠിനാദ്ധ്വാനവും സഅദിയ്യയിലെ ഉസ്താദുമാരുടെ ചിട്ടയായ ക്ലാസുമാണ് എളുപ്പത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സഹായകമായതെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുമ്പ് മുഹമ്മദ് ഖൈസ് എന്ന വിദ്യാര്‍ത്ഥിയും എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവനും ഹൃദയസ്ഥമാക്കിയിരുന്നു. ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഹാഫിള് മുഹമ്മദ് സഅദി കവ്വായി, ഹാഫിള് അന്‍വര്‍ അലി സഖാഫി ശിറിയ, ഹാഫിള് അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ കൊല്ലം എന്നിവരാണ് അദ്ധ്യാപകന്‍മാര്‍.
അനുഗ്രഹീത നേട്ടം കൈവരിച്ച മുഹമ്മദ് റാഫിയെ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ് സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ അനുമോദിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment