ഉദുമ: ആഗോള താപനം വര്‍ദ്ധിച്ചത് കാരണം ജനങ്ങള്‍ നിത്യജീവിതത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ശുദ്ധജല സ്രോതസ്സുകളായ കിണറുകളും മറ്റും വറ്റിവരണ്ടത് കാരണം ജനങ്ങള്‍ കുടിവെള്ളത്തിനായി പൊറുതി മുട്ടുകയാണ് ഈ അവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും ആവശ്യപെട്ടു.[www.malabarflash.com]
ബി ആര്‍ ഡി സി പൈപ്പ ലൈന്‍ വഴി നല്‍കിയിരുന്ന കുടിവെള്ളം ഇപ്പോള്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമാണ് നല്‍കി വരുന്നത് സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത് എല്ലാ വീടുകള്‍ക്ക് എത്തിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രത്യേക ടാങ്കുകളിലായി വാഹനങ്ങള്‍ മുഖാന്തരം ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് നേതാക്കള്‍ ആവശ്യപെട്ടു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment