Latest News

മംഗളൂരു വിമാനത്താവളത്തില്‍ ഒന്നുമുതല്‍ ഇ വിസ പരിശോധനാ സൗകര്യം

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇ വിസ പരിശോധനാ സംവിധാനം തുടങ്ങുമെന്ന് വിമാനത്താവള ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണ അറിയിച്ചു. ഇതോടെ ഇ വിസയുള്ളവര്‍ക്ക് ഇനി മംഗളൂരു വിമാനത്താവളത്തില്‍ നേരിട്ടിറങ്ങാം.[www.malabarflash.com]

മുന്‍പ് ഇ വിസയുള്ളവര്‍ ബെംഗളൂരു, മുംബൈ വിമാത്താവളങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കണമായിരുന്നു. ബിസിനസ്, ടൂറിസ്റ്റ്, മെഡിക്കല്‍ ഇ വിസയുള്ളവര്‍ക്ക് ഈ സൗകര്യം ഇനി മംഗളൂരു വിമനത്താവളത്തിലും ലഭിക്കും. ഇതിനായി രണ്ട് കൗണ്ടറുകള്‍ സജ്ജീകരിക്കും.

പരമ്പരാഗത വിസ കടലാസ് പ്രിന്റൗട്ടായി ലഭിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായും ഇ മെയിലായുമാണ് ഇ വിസ ലഭിക്കുക. ഇത് പരിശോധിക്കുന്നതിന് വിസയുള്ളവര്‍ വിരലടയാള പരിശോധനയ്ക്ക് വിധേയരാകണം.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.