Latest News

തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷിഫാമിലെ കൃഷി ഓഫീസർക്ക് നേരെ ആക്രമണം

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമില്‍ കൃഷി ഓഫീസറെ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി വി.ജി.ഹരീന്ദ്രനെ(45) കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. [www.malabarflash.com]

ഫാമില്‍ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ ഉള്‍പ്പാദിപ്പിക്കുന്ന ലാബിന്റെ ചുമതലയുള്ള ഇദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി കാരത്തുംപാറയിലെ ലാബിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച രാത്രി തളിപ്പറമ്പ് ടൗണില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഇടിസിക്ക് സമീപത്തെ സ്‌റ്റോപ്പില്‍ ബസിറങ്ങി കാരത്തുംപാറയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് നടന്നുപോകവെ ക്വാര്‍ട്ടേഴ്‌സിന് സമീപം ഒളിച്ചുനിന്ന മുഖംമൂടി സംഘം വടിവാളും ആണിതറച്ച പട്ടികകളുമായി വളഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടിയേറ്റ് അബോധാവസ്ഥയില്‍ വഴിയില്‍ കിടന്ന ഇദ്ദേഹം ബോധം വന്നപ്പോള്‍ എഴുന്നേറ്റ് ക്വാര്‍ട്ടേഴ്‌സിന് അന്‍പത് മീറ്ററോളം അകലെയുള്ള മറ്റ് ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി വിവരമറിയിക്കുകയായിരുന്നു. ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച ഹരീന്ദ്രനെ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊതുവെ ആരുമായും ശത്രുതയില്ലാത്ത ഹരീന്ദ്രനെ ആക്രമിച്ചതില്‍ ഫാം തൊഴിലാളികളും ജീവനക്കാരും ഞെട്ടലിലാണ്. സ്വന്തം ജോലിയുെട കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്ന ഹരീന്ദ്രനുമായി ജീവനക്കാരില്‍ ആര്‍ക്കെങ്കിലും വൈരാഗ്യമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.