Latest News

പൊവ്വൽ എൽ ബി എസ് കോളേജിലെ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

കാസർകോട്: പൊവ്വൽ എൽ ബി എസ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയും,തലശ്ശേരി പൊന്ന്യത്തെ തരന്‍സ് സൈമണിന്റെ മകനുമായ റിനോയ് (20 ) ആണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച്ച വൈകുന്നേരത്തോടെ റിനോയ് യും,സുഹൃത്തായ അശ്വിനും ബൈക്കിൽ ബോവിക്കാനത്തേക്ക് വരുന്നതിനിടെ മല്ലം എട്ടാം മൈലിലാണ് അപകടം ഉണ്ടായത്.

നടന്നു പോവുകയായിരുന്ന ഗംഗാധരൻ എന്നയാളുമായി ബൈക്ക് കൂട്ടിയിടിക്കുകയാ യിരുന്നു.അപകടത്തിൽ ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന റിനോയ് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. 

സുഹൃത്ത് അശ്വിനും,വഴിയാത്രക്കാരനായ ഗംഗാധരനും സാരമായി പരിക്കേറ്റു.മൂന്നുപേരെയും ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിനോയുടെ നില ഗുരുതരമായതിൽ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.