ദുബൈ: ഫുട്‌ബോള്‍ പ്രേമികളെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ച ഒരു നാടിന്റെ ഉത്സവത്തിന് ആവേശകരമായ സമാപനം. മൊവാസ് അര്‍ബന്‍ പിപിഎല്‍ 6 ബില്‍വാ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു.[www.malabarflash.com]
സുല്‍ത്താന്‍ എഫ് സിയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഹൈപ്പ് എനര്‍ജി സ്‌ട്രൈക്കേഴ്‌സ് അര്‍ബന്‍ എനര്‍ജി ഡ്രിങ്ക്‌സ് പി പി എല്‍ 6 കിരീടം നേടി. ദേശീയ അന്തര്‍ ദേശീയ താരങ്ങള്‍ക്കൊപ്പം മൊഗ്രാല്‍ പുത്തൂരിലെ യുവ താരങ്ങളും അണിനിരന്ന പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു വിരുന്നായി മാറുകയായിരുന്നു.
ഹൈപ്പിന്റെ വി പി സുഹൈര്‍ മികച്ച താരത്തിനും ടോപ് സ്‌കോററിനുമുള്ള ട്രോഫികള്‍ സ്വന്തമാക്കിയതിന് പുറമെ ഫൈനലിലെ താരവുമായി ലീഗ് തന്റേതാക്കിയപ്പോള്‍ ഹൈപ്പിന്റെ തന്നെ ഹക്കു സാട്ടെ മികച്ച ഡിഫെന്‍ഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
എഫ് സിയുടെ അന്‍വര്‍ മികച്ച ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം നേടിയപ്പോള്‍ എ എം സ്‌ട്രൈക്കേഴ്‌സിനു വേണ്ടി കളിച്ച പുത്തൂറിന്റെ സ്വന്തം ഫസലുറഹ്മാന്‍ വളര്‍ന്നു വരുന്ന യുവതാരത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.
മൊഗ്രാല്‍ പുത്തൂരില്‍ എല്‍ ഇ ഡി സ്‌ക്രീനില്‍ ഒരുക്കിയ ലൈവ് സംപ്രേക്ഷണം കാണാന്‍ നൂറു കണക്കിന് പേരാണ് എത്തിയത്. യൂട്യൂബ് ലൈവിലൂടെ നിരവധി പേര്‍ മത്സരങ്ങള്‍ തത്സയം കണ്ടു.
ടൂര്ണമെന്റിനോട് അനുബന്ധിച്ച് കുടുംബസംഗമവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മത്സരങ്ങളും നടന്നു.
പരിപാടിയുടെ വിജയിപ്പിച്ചവര്‍ക്ക് പി പി എല്‍ 6 സി ഇ ഒ. എ എം അഷ്‌റഫ് നന്ദി രേഖപ്പെടുത്തി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment