ന്യുയോര്‍ക്ക്: ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിലും ഇനി ഫേസ്ബുക്ക് ലൈവ് സൗകര്യം ലഭ്യമാകും. ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
മുമ്പ് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറില്‍ ലൈവ് സൗകര്യം ലഭിച്ചിരുന്നെങ്കിലും ഇത് പേജുകള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നു. പുതിയ സൗകര്യം ലഭിക്കുന്നതിനായി ഏറ്റവും പുതിയ അപ്‌ഡേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വെബ്ക്യാമിലൂടെയാണ് ഫേസ്ബുക്കില്‍ ലൈവ് പോകാന്‍ കഴിയുക.
ഇതോടെ മറ്റു സോഫ്‌ററ് വെയറുകള്‍ ഉപയോഗിച്ചും ഹാര്‍ഡ്വെയറുകള്‍ ഉപയോഗിച്ചും ലളിതമായി ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്താം. ട്വിറ്ററിനും യൂട്യൂബിനും തടയിടുന്നതിനായാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.
ഒരു ഉപയോക്താവിന് ലൈവ് ആയി തന്റെ പ്രവര്‍ത്തികള്‍ തന്റെ ഫേസ്ബുക്ക് അംഗങ്ങളെ കാണിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ലൈവ്. ഇതിനകം സെലിബ്രിറ്റികള്‍ക്കും പ്രധാനപ്പെട്ട പേജുകള്‍ക്കും ലഭിച്ചിരിക്കുന്ന ഈ സൗകര്യം ഇനിമുതല്‍ സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കും.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment