Latest News

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജവാര്‍ത്ത; സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന പേരില്‍ വ്യാജമായി നിര്‍മിച്ച് ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]

മുസ്‌ലിം പള്ളികളില്‍നിന്ന് പുലര്‍ച്ചെയുളള സുബഹി ബാങ്ക് വിളി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അത് നിര്‍ത്താന്‍ സമുദായം ചിന്തിക്കണമെന്നുമുള്ള തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്നാണ് പ്രചരിപ്പിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണമെന്ന് കരുതുന്നു.

മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുളള ഗ്രൂപ്പുകളില്‍ ആദ്യം പ്രചരിച്ചിരുന്ന പോസ്റ്റ്, മറ്റു ഗ്രൂപ്പുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിച്ച കാസര്‍കോട് ജില്ലയിലെ നൂറിലേറെ ഗ്രൂപ്പുകള്‍ക്കെതിരെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് അഡ്മിന്‍, വാര്‍ത്ത പ്രചരിപ്പിച്ചവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം ഫേസ്ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കെഎസ്‌യു പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി. തിരുവനന്തപുരം പാലോട് സ്വദേശി വടക്കന്‍വീട്ടില്‍ ആന്റണിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഗോപീകൃഷ്ണനാണ് പരാതി നല്‍കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.