Latest News

ലുലു ഗ്രൂപ്പ് സഹകരണത്തോടെ അബുദാബിയിലെ പള്ളികളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍

അബുദാബി: പള്ളികളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം, ജനറല്‍ അതോറിറ്റി ഫൊര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് എന്നിവയുമായി ലുലു ഗ്രൂപ്പ് കരാര്‍ ഒപ്പുവച്ചു.[www.malabarflash.com]

ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ജനറല്‍ കമാന്‍ഡര്‍ ഓഫ് സിവില്‍ ഡിഫന്‍സ് മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂകി, ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മത്തര്‍ അല്‍ കാബി എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്.
രാജ്യം നന്മയുടെ വര്‍ഷം ആചരിക്കുമ്പോള്‍ ഇത്തരമൊരു സംരംഭത്തില്‍ പങ്കുചേരാനായത് അംഗീകാരമായി കാണുന്നുവെന്ന് എം.എ. യൂസഫലി പറഞ്ഞു. പൊതു–സ്വകാര്യ മേഖലകളുടെ കൂടി പങ്കാളിത്തത്തോടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.