Latest News

ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു

രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്‌റ്റോ (21) ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് ശേഷം തിങ്കളാഴ്ച രാത്രി കരയിലേക്ക് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. കച്ചിത്തീവ് തീരത്തിന് സമീപത്തായിരുന്നു സംഭവം.[www.malabarflash.com]

മൃതദേഹം രാമേശ്വരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ബ്രിസ്‌റ്റോയുടെ കഴുത്തിനാണ് വെടിയേറ്റത്. മത്സ്യത്തൊഴിലാളിയായ ശരവണന്‍ (22) ആണ് പരിക്കേറ്റത്. വെടിവെപ്പില്‍ ഇയാളുടെ കാലിന് പരിക്കേറ്റു.

തിങ്കളാഴ്ച രാമേശ്വരം തുറമുഖത്ത് നിന്ന് ബ്രിസ്‌റ്റോയുടെ വള്ളം അടക്കം 400 വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്. വള്ളത്തിന് സമീപത്ത് എത്തിയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് ഫിഷറീഷ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കുലച്ചിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വെടിവെപ്പ് നടന്നുവെന്ന വാര്‍ത്ത ശ്രീലങ്കന്‍ നാവികസേന നിഷേധിച്ചു. മത്സ്യബന്ധനത്തിന് പോയ 85 മത്സ്യത്തൊഴിലാളികളും 128 വള്ളങ്ങളും ശ്രീലങ്കന്‍ സേനയുടെ കസ്റ്റഡിയിലാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.