ഷാര്‍ജ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ കേബിളുകളും ബാറ്ററികളും മോഷ്ടിച്ച രണ്ടു പേരെ ഷാര്‍ജ പോലീസ് സിഐഡി അറസ്റ്റ് ചെയ്തു.[www.malabarflash]
പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് അറസ്റ്റിലായത്. വിവിധ ടെലി കമ്യൂണിക്കേഷന്‍ കമ്പനികളുടെ കേബിളുകളും ബാറ്ററികളുമാണ് ഇവര്‍ മോഷ്ടിച്ചത്. തൊണ്ടി മുതല്‍ പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
വിവരം ലഭിച്ചതനുസരിച്ച് സിഐഡി നടത്തിയ റെയിഡിലാണ് വ്യവസായ മേഖലയില്‍ നിന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഇവിടെയുള്ള ഒരു വെയര്‍ഹൗസിലായിരുന്നു തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്നത്. നേരത്തെയും ഇത്തരം വസ്തുക്കള്‍ മോഷ്ടിച്ചിരുന്ന പ്രതികള്‍ ദൈദിലെ സ്‌ക്രാപ് ഫാക്ടറിയിലായിരുന്നു ഇവ വിറ്റിരുന്നത്.
കേബിളുകളും ബാറ്ററികളും മോഷ്ടിക്കുന്നത് മൂലം എമിറേറ്റിലെ ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലാകുന്നതായി സെന്‍ട്രല്‍ സോണ്‍ സിഐഡി തലവന്‍ അബ്ദുല്ല മലീഹ് പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment