ഉദുമ: ഉദുമ ഇസ്‌ലാമിയ എ.എല്‍.പി.സ്‌കൂള്‍ വിഷന്‍ 2020 വികസന സെമിനാര്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]
1.10 കോടി രൂപയുടെ വികസന പദ്ധതിയാണ് സെമിനാറില്‍ അവതരിപ്പിച്ചത്. സ്‌കൂളിലെ സ്റ്റാഫ്, പി.ടി.എ കമ്മിറ്റികള്‍, മൂലയില്‍ മൊയ്തീന്‍ കുഞ്ഞി ഉമ്മാലി കുടുംബം, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ ഹൈടെക് ക്ലാസ് മുറി നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ. കമ്മറ്റിയുടെയും നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സര്‍ക്കാറിന്റെയും സഹകരണത്തോടെ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു.
വിഷന്‍ 2020യുടെ ഭാഗമായി വിജ്ഞാന കലാ കായിക പരിപാടികള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, എക്‌സിബിഷന്‍, .പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പ്രവാസി സംഗമം, ഗൃഹ സന്ദര്‍ശന പരിപാടികള്‍, ഗുരു വന്ദനം എന്നീ പരിപാടികള്‍ നടത്തും. പ്രത്യേക ക്ലാസ് മുറികള്‍, കമനീയമായ ചുറ്റുമതില്‍, പ്രവേശന കവാടം, ഓഡിറ്റോറിയം, ആകര്‍ഷകമായ ഭക്ഷണ ശാല നിര്‍മിക്കും. സ്‌കൂള്‍ അങ്കണം ഇന്റര്‍ലോക്ക് ചെയ്യും. കമ്പ്യൂട്ടര്‍ ലാബ് വികസിപ്പിക്കും. ഗണിതം, സയന്‍സ് ലാബുകള്‍ സജ്ജീകരിക്കും. ഡിജിറ്റല്‍ ലൈബ്രറിയും, റീഡിംഗ് റൂമും സജ്ജമാക്കും.
സ്‌കൂള്‍ മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വികസന രേഖ പ്രകാശനം മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീധരന്‍ കെ.കെ. അബ്ദുല്ല ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മാനേജ്‌മെന്റ് കമ്മിററി സെക്രട്ടറി കാപ്പില്‍ കെ.ബി എം. ഷെരീഫ് വികസന പദ്ധതി പ്രഖ്യാപനം നടത്തി.
വിഷന്‍ 2020 പ്രകാശനം പി.ടി.എ കമ്മിറ്റി പ്രസിഡണ്ട് ഹാഷിം പാക്യാര പൂര്‍വ്വ വിദ്യാര്‍ത്ഥി ഹബീബ് കൂളിക്കുന്നിന് നല്‍കി പ്രകാശനം ചെയ്തു.
ഓടകുഴല്‍ അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പ്രൊഫ. എം.എ. റഹ്മാനെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു.
കെ. സന്തോഷ് കുമാര്‍, കെ. പ്രഭാകരന്‍, രജിത അശോകന്‍, കെ. ശ്രീധരന്‍ , കെ.വി ദാമോദരര്‍ , ശരീഫ് എരോല്‍, ഷംസുദ്ദീന്‍ ബങ്കണ, മറിയം, റഫീഖ് മാസ്റ്റര്‍, ലീലാമ്മ , മൂസ മൂലയില്‍, എം.എം. ഷാഫി ഹാജി എരോല്‍, ഡോ. അഷറഫ് കേരള, എന്‍.ബി അബ്ദുല്‍ കരീം, സത്താര്‍ മുക്കുന്നോത്ത്, പി.ഗീത, അസീസ് മാസ്റ്റര്‍ പ്രസംഗിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment