Latest News

റിലയന്‍സ് ജിയോയുടെ ഏറ്റവും മികച്ച പ്ലാന്‍ ഇതാ, ഒരു മാസത്തേക്ക് 56 ജിബി, 1 ജിബിക്ക് 9 രൂപ!


ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും മികച്ച ഡേറ്റാ പ്ലാനുകളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. കേവലം ദിവസം 10 രൂപയ്ക്ക് ഒരു ജിബി 4ജി ഡേറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. 99 രൂപ നല്‍കി പ്രൈം അംഗ്വമെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. [malabarflash.com]

ഇതില്‍ ഏറ്റവും മികച്ച രണ്ടു പ്ലാനുകള്‍ 303, 449 പാക്കുകളാണ്. 303 പാക്കില്‍ ഒരോ മാസവും പരിധിയില്ലാതെ കോള്‍, ഡേറ്റാ സര്‍വീസുകള്‍ ഉപയോഗിക്കാം. ദിവസം ഒരു ജിബി ഡേറ്റയാണ് മികച്ച വേഗതയില്‍ ലഭിക്കുക. എന്നാല്‍ 449 രൂപ പാക്കേജില്‍ 59 ജിബി ഡേറ്റ ലഭിക്കും. വേഗതയ്ക്ക് നിയന്ത്രണമില്ലാതെ 56 ജിബി ഡേറ്റയും ഉപയോഗിക്കാം.

അതായത് 499 രൂപ പാക്ക് പ്രകാരം ഒരു ജിബി ഡേറ്റയ്ക്ക് ഒമ്പത് രൂപ നല്‍കിയാല്‍ മതി. ദിവസം രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാം. ഇതിനു മുകളില്‍ ഡേറ്റ ഉപയോഗിക്കുമ്പോള്‍ 128കെബിപിഎസ് ലേക്ക് മാറും. ഇതിനു പുറമെ പരിധിയില്ലാ കോളുകളും എസ്എംഎസ് സേവനങ്ങളും 28 ദിവസം ഉപയോഗിക്കാം.




Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.