കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ നഗരസുന്ദരി നടുറോഡില്‍ ഉറക്കം തുടങ്ങിയത് പോലീസിന് തലവേദനയായി. പുലര്‍ച്ചെ നാലുമണിയോടെ മദ്യലഹരിയില്‍ ബസ്റ്റാന്റിന് സമീപം എത്തിയ യുവതി നടുറോഡില്‍ കിടന്ന് ഉറക്കം തുടങ്ങി. [www.malabarflash.com]
സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷ പോലീസുകാര്‍ റോഡില്‍ കിടക്കുന്ന യുവതിയെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. എങ്കിലും ശരീരത്തില്‍ വാഹനങ്ങള്‍ കയറാതിരിക്കാന്‍ ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ബാരിക്കേഡും ബൊമ്മയും ചുറ്റും വെച്ച് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ഇതിനിടയില്‍ യുവതിയുടെ സഹായിയായ യുവാവ് സ്ഥലത്തെത്തി യുവതിയെ പൊക്കിയെടുത്ത് ഡിവൈഡറില്‍ കിടത്തി. നാലുമണിക്ക് ഡിവൈഡറില്‍ ഉറക്കം തുടങ്ങിയ യുവതി രാവിലെ ഏഴ് മണിക്കാണ് എഴുന്നേറ്റ് പോയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment