Latest News

നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂർ മരിച്ചനിലയില്‍

ഹൈദരാബാദ്: നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ ഓഫീസിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.[www.malabarflash.com]

അതേസമയം, അദ്ദേഹം ഓഫീസ് കെട്ടിടത്തിൽനിന്നു ചാടിയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമല്ല. എന്നാൽ ഇദ്ദേഹം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1985ലാണ് നിഥിനും ജയസുധയും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിൻ കപൂർ. നിർമാതാവായിരുന്ന നിഥിൻ കപൂർ നിരവധി ബോളിവുഡ് സിനിമകൾ നിർമിച്ചിട്ടുണ്ട്.

ജയസുധ മുന്പ് കോണ്‍ഗ്രസ് ടിക്കറ്റിൽ നിയമസഭയിൽ എത്തിയിരുന്നു. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ ജയസുധ പ്രധാന വേഷത്തിലെത്തി. 

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.