കാഞ്ഞങ്ങാട്: കത്തിച്ചാമ്പലാകുമായിരുന്ന കാഞ്ഞങ്ങാട് നഗരത്തെ ജാഗ്രതയോടെ സംരക്ഷിച്ച ഭാരത് പെട്രോളിയം ബങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി മൈക്കിളിനെ കാഞ്ഞങ്ങാട് നഗരം ആദരിച്ചു.[www.malabarflash.com]
വ്യാഴാഴ്ച കോട്ടച്ചേരിയിലെ പെട്രോള്‍ പമ്പില്‍ നടന്ന ചടങ്ങില്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാര്‍ മൈക്കിളിനെ പൊന്നാടയണിച്ച് ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വിജയകുമാറിനെയും ചടങ്ങില്‍വെച്ച് ആദരിച്ചു.
സെക്യൂരിറ്റി ജീവനക്കാരന്‍ എന്ന കടമ ഒരു നിമിഷം മൈക്കിള്‍ മറന്നിരുന്നുവെങ്കില്‍ കാഞ്ഞങ്ങാട് നഗരം ഒരുപിടി ചാരമായി മാറുമായിരുന്നുവെന്ന് ഇരുവരെയും ആദരിച്ചുകൊണ്ട് സിഐ പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്വം ആരും മറക്കരുതെന്ന ഉദാത്തമായ സന്ദേശമാണ് മൈക്കിള്‍ കാട്ടിത്തന്നിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഭാരത് പെട്രോളിയം പെട്രോള്‍ ബങ്കിന്റെ ഓഫീസ് മുറിയിലുണ്ടായ അഗ്നിബാധ തല്‍സമയം ശ്രദ്ധയില്‍പ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ മൈക്കിള്‍ ജാഗ്രതാപൂര്‍വ്വം നടത്തിയ ഇടപെടലിലൂടെയാണ് തല്‍സമയം തന്നെ കുതിച്ചെത്തിയ അഗ്നിശമന സേനക്ക് തീ ആളിപ്പടരാതെ അണക്കാന്‍ കഴിഞ്ഞത്.
അല്‍പം വൈകിയിരുന്നുവെങ്കില്‍ പെട്രോള്‍ ബങ്കിന്റെ ടാങ്കിലേക്ക് തീ പടരുകയും നഗരം തന്നെ അഗ്നി വിഴുങ്ങുകയും ചെയ്യുമായിരുന്നു.
നാട്ടുകാര്‍ അണ്ണനെന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന മൈക്കിളിന്റെ ഈ ജാഗ്രതയെ നാട് മുഴുവന്‍ അഭിനന്ദിച്ചു. പെട്രോള്‍ ബങ്കില്‍ നടന്ന അനുമോദന ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ ഗംഗരാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സി യൂസഫ്ഹാജി, പ്രസ് ഫോറം പ്രസിഡണ്ട് കെ ബാബു എന്നിവര്‍ സംസാരിച്ചു. രതീഷ് കാലിക്കടവ് സ്വാഗതവും ഫൈസര്‍ സൂപ്പര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment