ഉദുമ: നവമാധ്യമത്തിന്റെ ദുരുപയോഗം ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ പറഞ്ഞു.[www.malabarflash.com]
പാലക്കുന്ന് അംബികാ ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ അനുവദിച്ച ഇ-വിജ്ഞാന സേവന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ദുരുപയോഗങ്ങൾ തടയാൻ നിയമമുണ്ട്. എന്നാൽ നിയമം മറികടക്കാനുള്ള തന്ത്രവും കുതന്ത്രവും ഇത്തരക്കാർക്ക് അറിയാം. ഇതിനെ അവഗണിച്ച് മുമ്പോട്ട് പോകാനാകില്ല. ഈ മേഖലയെ നല്ല രീതിയിൽ ഉപയോഗിക്കണം. ഇൗ സംരംഭം അക്ഷയ കേന്ദ്രത്തിന് ബദൽ അല്ലെന്നും സമൂഹത്തിലുള്ള എല്ലാ മനുഷ്യരുടെ ആവശ്യങ്ങൾക്കും ഒരു സഹായകമാകൻ ഇ-വിജ്ഞാന സേവന കേന്ദ്രത്തിന് സാധിക്കണമെന്നും സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ കൂടി ഇത് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബിക ലൈബ്രറി പ്രസിഡന്റ് എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദാലി മുഖ്യാതിഥിയായി. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. രാജൻ, പി.വി. അശോക് കുമാർ, എം.വി. ബാബുരാജ്, കെ. വിജയകുമാർ, പി.വി. ഭാസ്‌കരൻ, പി.വി. രാജേന്ദ്രൻ, സി.എച്ച്. നാരായണൻ, പി.വി. മോഹനൻ, ബി. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment