ഉദുമ : മികവുകള്‍ താണ്ടി മുന്നേറുന്ന കരിപ്പോടി എ എല്‍പി സ്‌കൂളിന്റെ വികസനത്തിന് 2.15 കോടികളുടെ പദ്ധതി. സാമൂഹിക അക്കാദമിക ഭൗതിക, സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പത്തുലക്ഷത്തിലധികം രൂപയുടെ പ്രഖ്യാപനങ്ങള്‍ സെമിനാറില്‍ തന്നെ ഉണ്ടായി.[www.malabarflash.com]
ഈ സ്‌കൂളിലെ വി ദ്യാര്‍ഥിനി ജാന്‍വി ജഗദീഷ് തന്റെ സ്വര്‍ണക്കമ്മല്‍ വേദിയില്‍ വെച്ചു പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി എല്ലാവര്‍ക്കും മാതൃകയായി.
പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണസമിതി സ്‌കൂള്‍ ചുറ്റുമതിലിന് എട്ടുലക്ഷം രൂപ വാഗ്ദാനം നല്‍കി. പിടിഎ കമ്മിറ്റിയും അശോകന്‍ ബേവൂരിയും ചേര്‍ന്ന് സ്മാര്‍ട്ട് ക്ലാസ് മുറി മനോഹരമാക്കും. വികസന ഫണ്ടിലേക്ക് അധ്യാപകര്‍ 70,000 രൂപയും സ്‌കൂള്‍ മാനേജര്‍ സി കെ ശശി 10,000 രൂപയും കൂടുംബശ്രീ യൂണിറ്റുകള്‍ 60,000 രൂപയും ആറാട്ടുകടവ് ഫ്രണ്ട്‌സ് ക്ലബ് 10,000 രൂപയും നല്‍കും.
ആറാട്ടുകടവ് എ കെ ജി ക്ലബ് പ്രവര്‍ത്തകര്‍ നൂറു തൊഴില്‍ ദിനകളും പിടിഎ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് 15,000 ൂപയും സംഭാവന നല്‍കും. എരോല്‍ പ്രതിഭ ക്ലബ് റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കും. പാലക്കുന്ന് ക്ഷേത്ര പ്രദേശിക സമിതിയും മാതൃസമിതി ചേര്‍ന്ന് പ്രേജ്ക്ടറും നല്‍കും. മദര്‍ പിടിഎ കമ്മിറ്റി 10,000 രൂപ നല്‍കും. കണ്ണംകുളം മഹല്ല് യുഎഇ കമ്മിറ്റി ലക്ഷങ്ങളാണ് വാഗ്ദാനം ചെയ്തത്.
സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച മികവുറ്റ കൂട്ടായ്മ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി അധ്യക്ഷനായി. സ്‌കൂള്‍ വികസന രേഖ ബേക്കല്‍ എ.ഇ.ഒ. കെ ശ്രീധരന്‍ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ആശ പദ്ധതി വിശദീകരിച്ചു.
വിവിധ മേഖലയില്‍ കഴിവ് തെളിച്ച പൂര്‍വ വിദ്യാര്‍ഥികളെ പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ആദരിച്ചു. മംഗളൂരു യൂണിവേഴ്‌സിസ്സിയില്‍ നിന്ന് എം.ഐ.ബിയില്‍ ഒന്നാം റാങ്ക് നേടിയ സൗപര്‍ണിക, സംസ്ഥാന അധ്യാപക ഫെസ്റ്റില്‍ അക്ഷര ശ്ലോകത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സലീം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ പി വി അശോകകുമാര്‍ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ആയിഷ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, പഞ്ചായത്തംഗങ്ങളായ കെ ജി മാധവന്‍, എ കുഞിരാമന്‍, നബീസ പാക്യാര, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയകുമാര്‍ നമ്പ്യാര്‍, എ ബാലകൃഷ്ണന്‍ നായര്‍, സ്‌കൂള്‍ മനേജര്‍ സി കെ ശശി, തുടങ്ങിയര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment