ഉദുമ: നാട് മുഴുവന്‍ കരിഞ്ഞുണങ്ങുമ്പോള്‍ ഉദുമയില്‍ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നു.[www.malabarflash,com]
ഉദുമ ജുമാ മസ്ജിദിന് മുമ്പിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം റോഡുവക്കില്‍ നിറയുന്നത്.
കെ.എസ്.ടി.പി.റോഡ് വികസനത്തിന്റെ ഭാഗമായി ഓവുചാല്‍ നിര്‍മ്മിച്ചപ്പോള്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതോടെയാണ് ഈ പ്രദേശം, കൈതോടായി മാറിയത്. മൂന്ന്ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്.
ബി ആര്‍ ഡി സി നിര്‍മ്മിച്ച ശേഷം വാട്ടര്‍ അതോററ്റിക്ക് കൈമാറയി പദ്ധതിയാണിത്.
കുടിവെള്ളമില്ലാത്തനിരവധി ആള്‍ക്കാര്‍ പുതിയ കണക്ഷന് വേണ്ടി വാട്ടര്‍ അതോററ്റിക്ക് മുന്നില്‍ ദിവസവും എത്തുന്നുണ്ട്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പുതിയ അപേക്ഷകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. വെള്ളമില്ലെന്നും പറഞ്ഞ് നാട്ടുകാരെ തിരിച്ചയക്കുന്നവര്‍, ആയിരകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത് തടയാന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment