കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെകുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായ സൂചനകള്‍ ലഭിച്ചതായി വിവരം.[www.malabarflash.com]
അതിനിടെ സംഭവത്തിന് ശേഷം നാട്ടില്‍ നിന്നും മുങ്ങിയ രണ്ട് യുവാക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. . ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്നു സംശയിക്കുന്ന ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
ഇതുവരെ ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും പരസ്പരം ബന്ധപ്പെടുത്തി ആഴത്തില്‍ വിശകലനം നടത്തിയതിനുശേഷം അറസ്റ്റു ചെയ്യാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കൊലപാതകത്തെ കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഓരോ സാധ്യതകളും തലനാരിഴ കീറി പരിശോധന നടത്തിയ ശേഷം മാത്രമേ മുന്നോട്ടു പോകേണ്ടതുള്ളൂവെന്നും അന്വേഷണസംഘത്തിന് നിര്‍ദ്ദേശമുണ്ട്.
ഇതിനകം ലഭിച്ച സൂചനകളെല്ലാം പരിശോധിച്ചു വരികയാണ് പോലീസ്.
അന്വേഷണ സംഘാംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കാസര്‍കോട്, മംഗളൂരു, കുടക്, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയാണ് റിയാസ് മൗലവി താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.
Keywords: Kasaragod News, Riyas Musliyar Murder Cas, e Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment