കാസര്‍കോട്: വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന വിധം വാട്സ്ആപ്പില്‍ പോസ്റ്റിട്ടതിന് ബോവിക്കാനത്തെ സിദ്ദീഖിനെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.[www.malabarflash.com]
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് കേസ്. സോഷ്യല്‍ മീഡിയകളില്‍ വ്യാജ സന്ദേശങ്ങള്‍ വരികയാണെങ്കില്‍ കരുതിയിരിക്കണമെന്നും ഇതുസംബന്ധിച്ച് അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചുവരികയാണ്. ഇപ്രകാരം സന്ദേശം പ്രചരിപ്പിക്കുന്നവരുടെ മുമ്പുള്ള പശ്ചാത്തലം നോക്കി 107 സി.ആര്‍.പി, കാപ്പ വകുപ്പുകള്‍ ചേര്‍ത്ത് നടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment