Latest News

മദ്രസ അധ്യാപകന്റെ കൊല: ലഹരിഭീകരതയായി നിസാരവത്കരിച്ചത് പോലീസ് ഗൂഡാലോചനയുടെ ഭാഗം: എസ് ഡി പി ഐ

കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ റിയാസ് മുസ്‌ല്യാരുടെ കൊലപാതകം ലഹരിഭീകരതയായി നിസാരവത്കരിച്ചത് പോലീസ് ഗൂഡാലോചനയുടെ ഭാഗമാണെന്നും കാസര്‍കോട്ടുകാര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ കലാപം ഉണ്ടാകാത്ത പക്ഷം സ്വന്തം സമുദായത്തെ അക്രമിക്കുകയെന്ന പുതിയ അജണ്ടയുമായി ആര്‍ എസ് എസ് - സംഘ്പരിവാര്‍ ശക്തികള്‍ കോപ്പ് കൂട്ടുമെന്നും അതിനെ കരുതിയിരിക്കണമെന്നും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.[www.malabarflash.com]

വര്‍ഗീയ തിമിരം ബാധിച്ച ഫാസിസ്റ്റ് ശക്തികളുടെ ഗുഡാലോചനയുടെ ഫലമാണ് ഈ കൊലപാതകം. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ വളരെ ഒറ്റപ്പെട്ട ക്രൂരതകളില്‍ ഒന്നാണ് മസ്ജിദില്‍ കയറി മത പണ്ഡിതനെ അരുംകൊല നടത്തിയതിലൂടെ പുറത്ത് വന്നത്. ഹരിയാനയിലെ മുഹമ്മദ് അഖ് ലാഖിനെ സംഘ് പരിവാരശക്തികള്‍ അടിച്ചു കൊന്നതിനെക്കാള്‍ ഭീകരമായ കൊലയാണ് മസ്ജിദില്‍ കയറി ഇവര്‍ നടത്തിയതെന്നും എസ് ഡി പി ഐ കുറ്റപ്പെടുത്തി.

വളരെ ആസൂത്രിതവവും നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെയും ഫലമായി നടത്തിയ ഈ കുറ്റകൃത്യത്തെ വളരെ നിസാരമാക്കി മദ്യലഹരിയില്‍ നടത്തിയ ഒരു സാധാരണ സംഭവമാക്കി പോലീസ് ചിത്രീകരിച്ചത് മറ്റൊരു ഗുഡാലോചനയുടെ ഫലമാണ്. സംഘ പരിവാര ഭീകരതയെ ബാല പ്രസിദ്ധീകരണങ്ങളിലെ കഥകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ നിസാരവല്‍ക്കരിച്ച് കേരള മതേതര സമൂഹത്തെ വിഢികളാക്കുകയാണ് പോലീസ് ചെയ്തത്. വളരെ കൊട്ടിഘോഷിക്കപ്പെട്ട അന്വേഷണം ലഹരിയില്‍ നടന്ന നിസാരസംഭവമാക്കി മാറ്റിയ പിണറായി പേലീസ് വീണ്ടും മോഡിഭക്തി തെളിയിച്ചിരുക്കകയാണ്.

ആര്‍ എസ് എസ് നേതൃത്വം നല്‍കി നടത്തിയ ഈ ഭീകരപ്രവര്‍ത്തനം മതേതര ഇന്ത്യയ്ക്ക് കളങ്കവും നാണക്കേടുമാണ്. ഇതിനെ തള്ളിക്കളയാനും ഈ മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്താനും ജനാധിപത്യ സമൂഹം മുന്നോട്ട് വരണം. സംഘ പരിവാരത്തെ ഇനിയും ബഹിഷ്‌ക്കരിക്കാത്ത പക്ഷം നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ഇത്തരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. കലാപം ലക്ഷ്യമിട്ട് കേരളത്തില്‍ അടുത്ത കാലത്ത് നടത്തിയ വര്‍ഗീയ കൊലപാതകങ്ങള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ സ്വസമുദായത്തെ ആക്രമിക്കുന്നതുള്‍പ്പടെയുള്ള പുതിയ അജണ്ടകളുമായി സംഘ്പരിവാരം രംഗത്ത് വരുന്നതിനെതിരെ മതേതര കേരളം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ആര്‍ എസ് എസിനെ വെള്ളപൂശുന്നതിന് പകരം നേതൃത്വത്തിന്റെ ഗുഡാലോചനയും ഒരു സമഗ്ര അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭവുമായി എസ് ഡി പി ഐ രംഗത്ത് വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ട്രഷറര്‍ ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, ജില്ലാ കമ്മിറ്റി അംഗം ടി കെ ഹാരിസ് സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.