കാസര്‍കോട്: (www.kasargodvartha.com 25.03.2017) കാസര്‍കോട്ട് പോലീസ് നടത്തിയ റെയ്ഡില്‍ വാള്‍, ഇരുമ്പ് വടി, മരവടി തുടങ്ങിയ മാരകായുധങ്ങള്‍ പിടികൂടി. പെരിയടുക്കയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് പോലീസ് ആയുധം പിടികൂടിയത്.[www.malabarflash.com]
കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഈ പ്രദേശങ്ങളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. സി ആര്‍ പി സി 102 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു റെയ്ഡ്. പെരിയടുക്ക കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ആയുധം സൂക്ഷിച്ചത്. സംശയമുള്ള കേന്ദ്രങ്ങളില്‍ റൈഡ് തുടരുമെന്ന് പോലീസ് പറഞ്ഞു.
പഴയ ചൂരിയില്‍ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മുസ്‌ല്യാരുടെ കൊലപാതകത്തെ തുടര്‍ന്നാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment