Latest News

ചരിത്രം കുറിച്ച് ഗ്രീന്‍വുഡ്‌സ് കിഡ്‌സ് ബിനാലെയ്ക്ക് തുടക്കം

ഉദുമ: ചിത്ര, ശില്പകലകളുടെ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഗ്രീന്‍വുഡ്‌സ് കിഡ്‌സ് ബിനാലെയ്ക്ക് തുടക്കമായി. പ്രശസ്ത ചിത്രകാരന്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. [www.malabarflash.com]

വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് മുന്നില്‍ വിനയപൂര്‍വ്വ തലകുനിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബിനാലെയ്ക്കായി മനോഹരമായ ഒരു ചിത്രവും ഉദ്ഘാടന വേദിയില്‍ അദ്ദേഹം വരച്ച് നല്‍കി. 

പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കോര്‍ഡിനേററര്‍ ഷാജി എ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ജംഷീദ് എസ്.എം., മദര്‍ പി.ടി.എ. പ്രസിഡണ്ട് റഹീസ ഹസ്സന്‍, കോഴിക്കോട് സെന്റ ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആനീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കെ.ജി. ഹെഡ്മിസ്ട്രസ് എസ്. ജയലക്ഷ്മി നന്ദി പറഞ്ഞു. ചിത്രകലാ അധ്യാപകന്‍ മോഹനചന്ദ്രന്‍ നമ്പ്യാര്‍ ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.