കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലുമായെത്തി വിരട്ടിയോടിച്ചു. പോലീസ് നോക്കിനില്‍ക്കേയാണ് സംഭവം.[www.malabarflash.com]
പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുക, മറൈന്‍ ഡ്രൈവിലെ 'കുടചൂടി പ്രേമം' നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ അതിക്രമം.
മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. ചിലരെ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
സ്ഥിരമായി ആളുകള്‍ എത്തുന്ന പോലീസ് സാന്നിധ്യമുള്ള സ്ഥലത്താണ് ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ യുവതീ-യുവാക്കളെ വിരട്ടിയോടിച്ചത്. എന്നാല്‍ ഇതിനു തൊട്ടടുത്ത് തന്നെയാണ് പോലീസ് എയ്ഡ് പോസ്‌റ്റെന്നും ധാരാളം ആളുകള്‍ എത്തുന്ന സ്ഥലമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആറ് ശിവസേന പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment