ഇതിന് മുന്‍പും സമാനമായ രീതിയില്‍ പ്രതിക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. പേരക്കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വരാറുളള ഏഴു വയസുകാരിയേയാണ് പ്രതി കമ്മാലി പീഡനത്തിനിരയാക്കിയത്. വീട്ടില്‍ മറ്റാരും ഇല്ലത്ത സമയത്താണ് സംഭവം.
കുട്ടി കരഞ്ഞുകൊണ്ട് ഓടിയതോടെയാണ് പീഡനകഥ പുറത്തായത്. ബന്ധുക്കളും നാട്ടുകാരുടെ ചേര്‍ന്ന് പരാതി നല്‍കിയതോടെയാണ് കമ്മാലി വലയിലായത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.
പ്രതി നേരത്തേയും കൊച്ചു കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പോസ്‌കോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിന്തല്‍മണ്ണ സി.ഐ. സാജു.കെ എബ്രാഹമിനാണ് അന്വേഷണ ചുമതല. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment