കാസര്‍കോട്: കുമ്പളയില്‍ സിപിഐ എം, ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം എസ്‌സിബിഎം റോഡിലെ വി വാസു (70) നിര്യാതനായി.[www.malabarflash.com]
കൂത്തുപറമ്പ് പാട്യം കൊട്ടിയോടി സ്വദേശിയാണ്. ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ ഒമ്പതുവരെ കുമ്പള ടൗണില്‍ പൊതുദര്‍ശനത്തിന്‌വയ്ക്കും. തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
50 വര്‍ഷം മുമ്പ് കുമ്പളയില്‍ ബേക്കറി തൊഴിലാളിയായെത്തിയ വാസു ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ച് സിഐടിയു യൂണിയന് തുടക്കമിട്ടു. 35 വര്‍ഷം സിപിഐ എം കുമ്പള ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
കുമ്പള ഏരിയാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. നിലവില്‍ സിഐടിയു കുമ്പള ഏരിയാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയാ സെക്രട്ടറി, വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സിഐടിയു ജില്ലാകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment